ബാലരാമപുരം:വെടിവെച്ചാൻകോവിൽ -പുന്നമൂട് റോഡിൽ വിനായകർ തെരുവ് ഇടറോഡിൽ ഓട- ഇന്റെർലോക്ക് – റീ കോൺക്രീറ്റ് എന്നിവയുടെ നിർമ്മാണോദ്ഘാടനം പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ നിർവഹിച്ചു. മല്ലികാവിജയന്റെ വാർഷിക ഫണ്ടിൽ നിന്നും പന്ത്രണ്ടര ലക്ഷം രൂപ ചെലവിട്ടാണ് പുന്നമൂട് വെള്ളക്കെട്ടായ സ്ഥലത്തിനു സമീപം ഇടറോഡിൽ ഓട-കോൺക്രീറ്റ്- ഇന്റെർലോക്ക് എന്നിവയുടെ പണിപൂർത്തീകരിച്ചത്.പെരിങ്ങമല പത്രമേലേ റോഡിൽ റോഡ് റീടാറിംഗിന് രണ്ടര ലക്ഷവും തെങ്ങുവിള –കൈലാസ് നഗർ റോഡിന് മെറ്റലിംഗ് – റീടാറിംഗ് എന്നിവക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ച് പണികൾ പൂർത്തീകരിച്ചതായി പ്രസിഡന്റ് മല്ലികാവിജയൻ പറഞ്ഞു. നാട്ടുകാരായ ഹരി, മുരുകൻ, മനോഹരൻ, കരാറുകാരനായ ഗോപൻ എന്നിവർ സംബന്ധിച്ചു.