മുടപുരം :ഡി.വൈ.എഫ്.ഐ കിഴുവിലം മേഖല സമ്മേളനം ഷമീർ നഗറിൽ (ആയുർവേദ ജംഗ്ഷൻ) ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.അനൂപ് ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് ശ്യാം അദ്ധ്യക്ഷത വഹിച്ചു.വിഷ്ണുരാജ് സ്വാഗതം പറഞ്ഞു. ശ്യാം, സുജിത്ത്,ജിത്തു എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.വിഷ്ണുരാജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം ഏര്യാ കമ്മിറ്റി അംഗം എസ്.ചന്ദ്രൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കൂടത്തിൽ ഗോപിനാഥൻ,വി .എസ്. വിജുകുമാർ,ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.ശ്രീകണ്ഠൻ നായർ,ജി.ഗീരീഷ് കുമാർ,വീനീത്,ബിനു,സുധീർ,ശശിധരൻ, എൻ. എസ്.അനിൽ,ഷിബു തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി പ്രസിഡന്റായി ശ്യാം പ്രസാദിനെയും,അരവിന്ദ്,രമ്യ എന്നിവരെ വൈസ് പ്രസിഡന്റുമാരായും,സുജിത്തിനെ സെക്രട്ടറിയായും,അനീഷ്,ജിത്തു എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും,വിഷ് ണുരാജിനെ ട്രഷററായും തിരഞ്ഞെടുത്തു.