തിരുവനന്തപുരം: രണ്ട് വർഷത്തിൽ ഒരിക്കൽ നടത്തുന്ന ഹിമാലയ ഋഷി സംഗമം 11 മുതൽ 16 വരെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കും. മാണ്ഡൂക്യ ഉപനിഷത്തും അതിന്റെ കാരികയുമാണ് ഇത്തവണത്തെ ചർച്ചാവിഷയം. ഋഷികേശിലെ കൈലാസാശ്രമ മേധാവി സ്വാമി മേധാനന്ദപുരി മഹാരാജ് അടക്കം ഹിമാലയത്തിൽ നിന്നുള്ള 30 സന്യാസിമാരാണ് പങ്കെടുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ 9 വരെ ഉപനിഷത്ത് പാരായണം നടക്കും. 9.30 മുതൽ 12.30 വരെ സന്യാസിമാർ പ്രഭാഷണങ്ങൾ നടത്തും. തുടർന്ന് ശ്രോതാക്കൾക്ക് സന്യാസിമാരുമായി സംവദിക്കാം. വിവരങ്ങൾക്ക് ഫോൺ: 9447802200,​ 8547390989,​ 9633868083.