ചേരപ്പള്ളി : കോട്ടയ്ക്കകം മാങ്കോട് ഇലങ്കം ദുർഗാദേവി ക്ഷേത്രത്തിലെ വൃശ്ചിക കാർത്തിക ഉത്സവം 10 ന് ആഘോഷിക്കും.

രാവിലെ 5.30 ന് ക്ഷേത്ര മേൽശാന്തി നീലകണ്ഠ അജയൻ പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ അഭിഷേകം, മലർ നിവേദ്യം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8 ന് നവകലശ പൂജ, 8.30 ന് പ്രഭാത ഭക്ഷണം, 9 ന് നേർച്ച പൊങ്കാല, 9.30 ന് കലശാഭിഷേകം. 12.40 ന് അന്നദാനം, 6 ന് സന്ധ്യാ ദീപാരാധന, 6.30 ന് പുളിമൂട് ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര, 7 ന് സായാഹ്ന ഭക്ഷണം, 7.30 ന് വാലൂക്കോണം ശ്രീദുർഗാ ഭജന സമിതിയുടെ നേതൃത്വത്തിൽ ഭജന, ചേരപ്പള്ളി സത്യൻ ആശാനും പാർട്ടിയും നയിക്കുന്ന ചെണ്ടമേളം എന്നിവയോടുകൂടി ആഘോഷിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കൃഷ്ണൻ കുട്ടിയും സെക്രട്ടറി എസ്. സുബിയും അറിയിച്ചു.