തിരുവനന്തപുരം: ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ മികച്ച ചാപ്ടറിനുള്ള ദേശീയ അവാർഡ് തുടർച്ചയായ രണ്ടാം തവണയും ട്രിനിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിന് ലഭിച്ചു. സംസ്ഥാനത്തെ വിവിധ കോളേജുകളിൽ നിന്നും ഉന്നത സാങ്കേതിക വിദ്യാഭ്യാസത്തിനും തൊഴിൽ വൈദഗ്ദ്ധ്യത്തിനും വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം. സംസ്ഥാനത്തെ മികച്ച ഫാക്കൽറ്റി ചാപ്ടർ അവാർഡും ട്രിനിറ്റി കോളേജിന് ലഭിച്ചിരുന്നു.