കിളിമാനൂർ :കിളിമാനൂർ ജംഗ്ഷനിൽ നടപ്പാതയുടെ അനുബന്ധമായ പുറംപോക്ക് ഏറ്റെടുക്കൽ കെ.എസ്.ടി.പി ഉദ്യോഗസ്ഥർ അട്ടിമറിക്കുകയാണെന്ന് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കാതെ കൈയ്യേറ്റത്തിന് അനുകൂല നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് റഹീം നെല്ലിക്കാട് രതീഷ് വല്ലൂർ എന്നിവർ പറഞ്ഞു.