കോവളം: കുന്നുംപാറ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ 123-ാമത് പ്രതിഷ്ഠാ വാർഷികം നാളെ മുതൽ നടക്കും. രാവിലെ 5.30 ന് പ്രഭാതപൂജ, 11 ന് മദ്ധ്യാഹ്നപൂജ,നാഗരൂട്ട്, 12.30 ന് ഗുരുപൂജ, വൈകിട്ട് 6.30 ന് വിശേഷാൽ പൂജ, 7 ന് ഭജന. ശനിയാഴ്ച പതിവ് പൂജകൾക്ക് പുറമേ രാവിലെ 7.30 ന് തൃകാല ഭഗവതിസേവ, 9 ന് സുദർശനഹോമം, 10 ന് ഭഗവതിസേവ, വൈകിട്ട് 5.30 ന് ഭഗവതിസേവ സമർപ്പണം. ഞായറാഴ്ച രാവിലെ 7.30 ന് ആചാര്യ വിജയ ലക്ഷ്മിഅമ്മയുടെ നേതൃത്വത്തിൽ നാരായണീയ പാരായണം, 10.30 ന് ലക്ഷാർച്ചന, 12.30 ന് ലക്ഷാർച്ചന സമർപ്പണം, വൈകിട്ട് 6 ന് ഭക്തിഗാനമേള. തിങ്കളാഴ്ച രാവിലെ 10 ന് കാവടിക്ക് കാപ്പുകെട്ട്, വൈകിട്ട് 5 ന് ശതകലശപൂജ, അധിവാസ പൂജ, അധിവാസ ഹോമം. പ്രതിഷ്ഠാ ദിനമായ ചൊവ്വാഴ്ച രാവിലെ, 3.30 ന് പ്രതിഷ്ഠാമുഹൂർത്തപൂജ തുടർന്ന് 18 ദ്രവ്യ അഭിഷേകങ്ങൾ, 8 ന് കാവടിഘോഷയാത്ര,10.30 ന് അധിവാസം വിടർത്തിപൂജ, 11.30 ന് കാവടി അഭിഷേകം, പഞ്ചാമൃതാഭിഷേകം, വിശേഷാൽ അഭിഷേകങ്ങൾ, പത്മശ്രീ വിശുദ്ധാനന്ദ സ്വാമികളുടെ കാർമ്മികത്വത്തിൽ ശതകലശാഭിഷേകം, തുടർന്ന് ഉച്ചപൂജ, 12.30 ന് ഗുരുപൂജ, വൈകിട്ട് 5 ന് കാപ്പഴിക്കൽ, 5.30 ന് തൃക്കാർത്തിക ദീപം തെളിക്കൽ, 6.30 ന് വിശേഷാൽ പൂജ, അലങ്കാര ദീപാരാധന, 7 ന് പുഷ്ഭാഭിഷേകം, 7.30 ന് മംഗളാരതി, 8 ന് ഭജനയോട് കൂടി സമാപനം.