പാലോട്: വീടിനുമുന്നിൽ സൂക്ഷിച്ചിരുന്ന ബൈക്ക് അർദ്ധരാത്രിയിൽ സാമൂഹ്യവിരുദ്ധർ തീയിട്ടുനശിപ്പിച്ചതായി പരാതി. പാലോട് ജവഹർകോളനി കുട്ടത്തികരിക്കകം ബ്ലോക്ക് നമ്പർ 36ൽ വിഷ്‌ണുവിന്റെ ബൈക്കാണ് നശിപ്പിച്ചത്. വിദ്യാർത്ഥിയാണ് വിഷ്‌ണു. പാലോട് പൊലീസ് അന്വേഷണം ആരംഭിച്ചു.