ചീരാണിക്കര :ചീരാണിക്കര വാർഡിലെ എ.ഡി.എസ് വാർഷികം ചീരാണിക്കര ഗവൺമെന്റ് എൽ.പി സ്കൂളിൽ നടന്നു. എ.ഡി.എസ് പ്രസിഡന്റ് ജയകുമാരി അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് സെക്രട്ടറി അനിതകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബീവി ആദരിച്ചു.ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടുള്ളവർക്കുള്ള ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ ഉഷകുമാരി നിർവഹിച്ചു.എസ്.എസ്.എൽ.സി,പ്ളസ്ടു വിദ്യാർത്ഥികളെ വെമ്പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷീലജയും കർഷകരെ ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ രാജേഷ് കണ്ണനും ആദരിച്ചു.ബ്ളോക്ക് മെമ്പർ അനസുൽ റഹ്‌മാൻ, സി.ഡി.എസ് ചെയർപേഴ്സൺ ശോഭനാജോയി, മുരളി, മോഹനൻ നായർ,ചീരാണിക്കര ബാബു, ശിവദാസൻ, മോഹനൻ, ശശിധരൻപിള്ള എന്നിവർ സംസാരിച്ചു.