നെയ്യാറ്റിൻകര: ജലവൈദ്യുത നിലയങ്ങളോടൊപ്പം രാജ്യത്ത് സൗരോർജ്ജ പദ്ധതികൾ കൂടുതൽ നടപ്പാക്കുമെന്നും ഇന്ത്യയിലെ പവർകട്ടില്ലാത്ത ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി എം.എം. മണി അഭിപ്രായപ്പെട്ടു. മറ്റ് പാരമ്പര്യേതര ഊർജ്ജവും വൈദ്യുത നിർമ്മിതിക്കായി കണ്ടെത്തും. ഇതിലേക്കായി പതിനായിരം കോടിയുടെ പദ്ധതി നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിൻകരയിൽ സ്ഥാപിതമായ 110 കെ.വി സബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത ശേഷം തൊഴുക്കൽ ടി.ജെ. ഓഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. എൻ. വേണുഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർപേഴ്സൻ ഹീബ, വൈസ് ചെയർമാൻ കെ.കെ. ഷിബു, അതിയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.ടി.ബീന, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ. അനിതകുമാരി, സുകുമാരി, ടി.എസ്. സുനിൽകുമാർ, കെ.പി. ശ്രീണ്ഠൻ നായർ, സുനിൽകുമാർ, പി.കെ. രാജ്മോഹൻ, അയ്യപ്പൻ നായർ, സി.ആർ. മുരുകേശൻ ആശാരി, അവനീന്ദ്രകുമാർ, സുരേഷ് തമ്പി, എം. ഷാനവാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മഞ്ചത്തല സുരേഷ്, ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.