ചേരപ്പള്ളി :പറണ്ടോട് നിഡ്സ് യൂണിറ്റ് വാർഷികവും ആര്യനാട് മേഖലാവാർഷികവും നഴ്സറി കലോത്സവവും സ്വയം സഹായ സംഘ സംഗമവും 14ന് പറണ്ടോട് സെന്റ് വിക്ടേഴ്സ് എൽ.പി സ്കൂളിൽ നടക്കും.രാവിലെ 9ന് കാർഷിക വിപണന മേള 9.15ന് നഴ്സറി കലോത്സവം, മേഖലാ കോ-ഒാർഡിനേറ്റർ ഫാദർ ക്ളീറ്റസിന്റെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് റീജിണൽ കോ-ഒാർഡിനേറ്റർ ഫാദർ മോൺ റൂഫസ് പയസ്‌ലിൻ ഉദ്ഘാടനം ചെയ്യും. നക്ഷത്ര എസ്. നായർ, ലളിത, നിർമ്മല, ഘോഷ് എന്നിവർ സംസാരിക്കും. കലാവിരുന്നും ഉണ്ടാകും.11.30ന് ആര്യനാട് മേഖല കോ-ഒാർഡിനേറ്റർ ഫാദർ ക്ളീറ്റസിന്റെ അദ്ധ്യക്ഷതയിൽ വാർഷിക പൊതുസമ്മേളനം ആര്യനാട് ഫൊറോന വികാരി ഫാദർ ജോസഫ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് ഷാമിലാബീഗം മുഖ്യസന്ദേശം നൽകും. ഫാ. പോൾ വി. എൽ. രാഹുൽ ബി. ആന്റോ, മേഖലാസെക്രട്ടറി രതീഷ്, ആനിമേറ്റർ ശശികല, ദിൽനാ ഫാത്തിമ, റീന, ഫാദർ ഡെന്നീസ് മണ്ണൂർ, ദേവദാസ്, ബി. അനുരാജ്, ജയരാജ്, അനിൽകുമാരി , സുരേഷ് എന്നിവർ പങ്കെടുക്കും.