തിരുവനന്തപുരം: സഹകരണ പെൻഷൻ സംബന്ധിച്ച സഹകരണ നിയമം 80എ വകുപ്പിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി പെൻഷൻ പദ്ധതിക്ക് നിയമപ്രാബല്യം വരുത്തുക, മിനിമം പെൻഷൻ 8500 രൂപയായി വർദ്ധിപ്പിക്കുക,​ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോ - ഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് ധർണ നടത്തി. സി.ഐ.ടി.യു സംസ്ഥാന സെന്റർ അംഗം കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറി എം. സുകുമാരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. നാരായണൻ നായർ, എൻ. പങ്കജാക്ഷൻ, എ. അബ്ദുൾ സലാം, ജില്ലാപ്രസിഡന്റ് എസ്. ഉമാചന്ദ്രബാബു, സെക്രട്ടറി സി. അരവിന്ദാക്ഷൻ, നേതാക്കളായ വി. വിജയകുമാർ, വി.എം. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.