നെയ്യാറ്റിൻകര: വൃന്ദാവൻ ക്ഷീര സംഘത്തിൽ ആട്ടോമാറ്റിക് മിൽക്ക് കളക്‌ഷൻ യൂണിറ്റിന്റെ ഉദ്ഘാടനം കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നര ലക്ഷം രൂപയ്ക്കാണ് യൂണിറ്റ് സ്ഥപിച്ചത്. ക്ഷീര കർഷകർ സംഘത്തിന് നൽകുന്ന പാലിന്റെ ഗുണനിലവാരത്തിന് ആനുപാതികമായ നിരക്കിൽ വില നൽകാൻ ഇതിലൂടെ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു. സംഘം പ്രസിഡന്റ് സി. ഷാജി അദ്ധ്യക്ഷനായ യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു, മിൽമ ഡയറക്ടർ ബോർഡ് അംഗം എസ്. അയ്യപ്പൻ നായർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ. അനിതകുമാരി, കൗൺസിലർ വി. ഹരികുമാർ, സി.പി.ഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്. സജീവ് കുമാർ, മണ്ഡലം കമ്മിറ്റിഅംഗം എസ്.എസ്. ഷെറിൻ, ക്ഷീരവികസന ഓഫീസർ ജി. മേരിസുധ, ക്ഷീര വികസന ഉദ്യോഗസ്ഥരായ അനില. എസ്, ഷിബു. ടി.എസ്, ചിഞ്ചു, ദീപ എസ്.എസ് തുടങ്ങിയവർ സംസാരിച്ചു.