തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌.സി /എസ്.ടി ആക്ഷൻ കൗൺസിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസം സംഘടിപ്പിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ. തമ്പാൻ ഉദ്ഘാടനം ചെയ്‌തു. വാളയാർ വിഷയത്തിൽ ഇരയെ സംരക്ഷിക്കുന്നതിന് പകരം വേട്ടക്കാർക്കൊപ്പമാണ് സംസ്ഥാന സർക്കാരെന്ന് അദ്ദേഹം പറഞ്ഞു. ആക്ഷൻ കൗൺസിൽ ചെയർമാർ എൻ.കെ. നീലകണ്ഠൻ മാസ്റ്റർ അദ്ധ്യക്ഷനായി. ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ സംസാരിച്ചു. ബി.ജെ.പി പട്ടികജാതി മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ ഷാജിമോൻ, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീർ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, അഖില കേരള ചേരമൻ ഹിന്ദു മഹാസഭാ സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. പ്രസാദ്, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബു, സാംസ്‌കാരിക നേതാക്കളായ കരമന ജയചന്ദ്രൻ, തഴവ സഹദേവൻ, എ.വൈ. രാജീവ് തുടങ്ങിയർ സംസാരിച്ചു.