നെയ്യാറ്റിൻകര :നഗരസഭയിൽ നിന്നും സാമൂഹ്യ സുരക്ഷാപെൻഷൻ വാങ്ങുന്ന ഉപഭോക്താക്കൾക്കായി മസ്റ്ററിംഗ് ക്യാമ്പ് നടത്തും.അതിയന്നൂർ യു.പി.എസ്,ശാസ്താന്തല യു.പി.എസ്,ചായ്ക്കോട്ടുകോണം എം.എസ്.സി എൽ.പി.എസ്,പെരുമ്പഴുതൂർ എച്ച്.എസ്, ഓലത്താന്നി വിക്ടറി സ്കൂൾ,നെയ്യാറ്റിൻകര ടൗൺ എൽ.പി.എസ് എന്നിവിടങ്ങളിൽ 7ന് രാവിലെ 8 മുതൽ 4 വരെ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.