തിരുവനന്തപുരം: കൈതമുക്കിലെ സംഭവവുമായി ബന്ധപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസും ഡി.​സി.സിയും സംയുക്തമായി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ കൂട്ടായ്‌മ നടത്തി. വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിശപ്പുരഹിത കേരളത്തിന്റെ ഈ അവസ്ഥയ്‌ക്ക് കാരണം സർക്കാരിന്റെയും നഗരസഭയുടെയും പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജു അദ്ധ്യക്ഷനായി. ഡി.സി.സി പ്രസി‌ഡന്റ് നെയ്യാറ്റിൻകര സനൽ,​ കെ.പി.സി.സി ജനറൽ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ്,​ നേതാക്കളായ​ ജി.എസ്. ബാബു,​ വേണുഗോപാൽ,​ രവി,​ ഡി.സി.സി ഭാരവാഹികളായ കൊയ്‌ത്തൂർക്കോണം സുന്ദരൻ,​ കടകംപള്ളി ഹരിദാസ്,​ പാളയം ഉദയൻ,​ അഭിലാഷ് ആർ.നായർ,​ പേരൂർക്കട രവി,​ ലക്ഷ്‌മി,​ അശോകൻ എ.കെ.നഗർ,​ പദ്മകുമാർ,​ പരമേശ്വരൻ നായർ,​ അലിഫ് സെയ്ദ്,​ ബിനോജ്,​ സി.ജയചന്ദ്രൻ,​ പാൽക്കുളങ്ങര ശംഭു തുടങ്ങിയവർ സംസാരിച്ചു.