നെയ്യാറ്റിൻകര: ഗാന്ധി മിത്ര മണ്ഡലം പുത്തൻകട ഉപസമിതി സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷങ്ങളുടെ സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. പൊതുപ്രവർത്തന രംഗത്ത് അമ്പത് വർഷം പൂർത്തിയാക്കുകയും മൂന്ന് ചരിത്ര പുസ്‌തകങ്ങൾ രചിക്കുകയും ചെയ്‌ത പ്രൊഫ.സി. ഗോപിനാഥിനെ ആദരിച്ചു. ഗാന്ധിയൻ പി. ഗോപിനാഥൻ നായർ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ.സി. ഗോപിനാഥ് അദ്ധ്യക്ഷനായിരുന്നു. എം. വിൻസെന്റ് എം.എൽ.എ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, ആർ. സെൽവരാജ്, പാച്ചലൂർ അബ്ദുൾ സലിം മൗലവി, അഡ്വ.ബി. ജയചന്ദ്രൻ നായർ,​ കക്കാട് സി. രാമചന്ദ്രൻ നായർ, എം. മേഴ്സി, ബിനു മരുതത്തൂർ, അമ്പലം രാജേഷ്, ആറാലുംമൂട് ജിനു, സത്യവിൻസന്റ്, സി. തങ്കരാജ് എന്നിവർ സംസാരിച്ചു.