കാട്ടാക്കട: പങ്കജകസ്തൂരി പകൽവീടിന്റെ വാർഷികം റിട്ട. ജില്ലാ ജഡ്ജ് എ.കെ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ജെ. ഹരീന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ഹൈമവതി തങ്കച്ചി, ബി. വിജയകുമാരിയമ്മ, ജി. നാരായണൻ നായർ, രവിശ്രീധർ, ശക്തിധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് അമ്മമാരുടെ വിവിധ കലാപരിപാടികളും നടന്നു.