സൈക്കോളജി അപ്രന്റീസ് താത്കാലിക നിയമനം
ജീവനി സെന്റർ ഫോർ വെൽബീയിങ് പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം ജി.പി.എം. ഗവ. കോളേജിൽ സൈക്കോളജി അപ്രന്റീസിനെ താത്കാലികമായി നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവർത്തി പരിചയം അഭിലഷണീയം. ശമ്പളം: പ്രതിമാസം 16,000 രൂപ. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 11ന് രാവിലെ 11ന് കോളേജിൽ ഇന്റർവ്യൂവിനെത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.gpmgcm.ac.in ഫോൺ: 04998272670.
കോഴിക്കോട് വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്
കോഴിക്കോട് വ്യാവസായിക ട്രൈബ്യൂണൽ കെ.വി. രാധാകൃഷ്ണൻ10നും 17നും കണ്ണൂർ ലേബർ കോടതിയിലും 24ന് തലശ്ശേരി ബാർ അസോസിയേഷൻ ബൈസെന്റിനറി ഹാളിലും 19നും 20നും വയനാട് കൽപ്പറ്റ ബാർ അസോസിയേഷൻ ഹാളിലും 27ന് കാസർകോട് ജില്ലാ ലേബർ ഓഫീസിലും 6, 11, 12, 13 തീയതികളിൽ ആസ്ഥാനത്തും തൊഴിൽതർക്ക കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും വിചാരണ ചെയ്യും.
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
സാംസ്‌കാരിക വകുപ്പുമുഖേന കലാകാര പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർ ജനുവരി 31ന് മുൻപ് ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, കോട്ടയ്ക്കകം, തെക്കേതെരുവ്, ഫോർട്ട് പി.ഒ., തിരുവനന്തപുരം 23 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർക്ക് തുടർന്ന് പെൻഷൻ അനുവദിക്കില്ല. ലൈഫ് സർട്ടിഫിക്കറ്റിൽ ഗുണഭോക്താവിന്റെ ആധാർ നമ്പറും രേഖപ്പെടുത്തണം. ഫോൺ: 04712478193.
ഐ.ടി പ്രൊഫഷണൽ കരാർ നിയമനം
നന്ദൻകോട് സ്വരാജ് ഭവനിൽ പ്രവർത്തിക്കുന്ന ഗ്രാമവികസന കമ്മിഷണറേറ്റിൽ പി.എം.എ.വൈ(ജി) സ്റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേക്ക് ഐ.ടി പ്രൊഫഷണൽ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ഐ.ടി/കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലെ ബി.ടെക് ബിരുദം, ഡിഗ്രി തലത്തിൽ മാത്തമാറ്റിക്സ് മെയിൻ/സബ്സിഡിയറി പഠിച്ചതിന് ശേഷമുള്ള റഗുലർ എം.സി.എ എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട് ഇതേ തരത്തിലുള്ള ജോലികൾ കൈകാര്യം ചെയ്ത് അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. വിശദവിവരങ്ങൾ www.rdd.kerala.gov.in ൽ ലഭിക്കും. അപേക്ഷ 16ന് വൈകിട്ട് അഞ്ചിനു മുമ്പ് ഗ്രാമവികസന കമ്മിഷണറേറ്റിൽ ലഭിക്കണം.
ഇന്ത്യൻ ഇക്കണോമിക് സർവീസ് പരീക്ഷാ പരിശീലനം
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ യു.പി.എസ്.സി നടത്തുന്ന ഇന്ത്യൻ ഇക്കണോമിക് സർവീസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിനുള്ള റഗുലർ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമിട്രിക്സ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അക്കാഡമിയുടെ മണ്ണന്തല അംബേദ്കർ ഭവനിൽ പ്രവർത്തിക്കുന്ന കാമ്പസിൽ ജനുവരി ആറിന് ക്ലാസുകൾ ആരംഭിക്കും. അഡ്മിഷൻ ലഭിക്കേണ്ടവർ മണ്ണന്തല കാമ്പസ് ഓഫീസിൽ 200 രൂപ അടച്ച് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് www.ccek.org, ഫോൺ:04712313065, 2311654, 8281098867.