നെയ്യാറ്റിൻകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലേബർ രജിസ്ട്രേഷൻ പുതുക്കുന്നതിന് വ്യാപാര ഭവനിൽ ക്യാമ്പ് നടന്നു. ക്യാമ്പിൽ പ്രധാനമന്ത്രി വ്യാപാർ പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം അസി. ലേബർ ഓഫീസർ പ്രമോദ്കുമാർ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് മഞ്ചത്തല സുരേഷ്, ജന.സെക്രട്ടറി ആന്റണി അലൻ, ട്രഷറർ ശ്രീധരൻനായർ, എസ്.എം. മോഹനൻ, സതീഷ്ശങ്കർ, കെ.പി. ഉദയകുമാർ, സജൻ ജോസഫ്, ജി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.