നെയ്യാറ്റിൻകര: ചെളിക്കളമായി മാറിയ കണ്ടൽ -കുഴിച്ചാണി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് മെൻ ആൻഡ് വിമൻസ് ക്രിസ്ത്യൻ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തൃക്കണ്ണാപുരം ബി.ആർ. അംബേദ്കർ കോളണി, തെക്കൻ മരാമൺ കൺവെൻഷൻ ഗ്രൗണ്ട് എന്നിവിടങ്ങളിലേക്ക് പോകാനുള്ള റോഡാണിത്. റോഡരുകിൽ ഇലക്ട്രിക് ലൈറ്റുമില്ല. യോഗം ആരോപിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡ്ന്റ് ഡി.എസ്. രാജ അദ്ധ്യക്ഷത വഹിച്ചു. വർഗീസ് മാത്യു, ആർ. സെൽവരാജ്, ക്രിസ്തുദാസ്, ബിനിൽ തമ്പി, വിൽഫ്രഡ്സാം, സുഭാഷ് എന്നിവർ പങ്കെടുത്തു.