തിരുവനന്തപുരം: സംസ്ഥാന വികലാംഗക്ഷേമ കോർപറേഷനിലെ പെൻഷൻ പ്രായം 58 വയസ് തന്നെയാക്കി നിലനിറുത്തണമെന്ന് കേരള സ്റ്റേറ്റ് ഹാൻഡികാപ്ഡ് പേഴ്സൺസ് വെൽഫെയർ കോർപറേഷൻ സ്റ്റാഫ് യൂണിയൻ (സി.ഐ.ടി.യു) പ്രസിഡന്റ് വഞ്ചിയൂർ പി. ബാബു, ജനറൽ സെക്രട്ടറി എസ്. അജയകുമാർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.