ചേരപ്പള്ളി: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ആര്യനാട് ബ്രാഞ്ച് വാർഷിക പൊതുയോഗവും കുടുംബ സംഗമവും ആര്യനാട് കർമ്മല മാതാ പാരീഷ് ഹാളിൽ നടന്നു. ബ്രാഞ്ച് പ്രസിഡന്റ് വി.ആർ. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി. വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എസ്. ചന്ദ്രശേഖരൻ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് ബി. മോഹനൻ നായർ ആദരിക്കലും പ്രവർത്തന റിപ്പോർട്ട് ബ്രാഞ്ച് സെക്രട്ടറി എസ്. സോമനും വരവ് ചെലവ് കണക്ക് ട്രഷറർ കെ.എൻ. ഉദയകുമാറും നടത്തി. ടി. ഭുവനചന്ദ്രൻ നായർ, വത്സലാ ചന്ദ്രശേഖരൻ, എസ്. രഘുനാഥൻ നായർ, മീനാക്ഷി അമ്മ, ലേഖാ വിജയൻ, ബി. തുളസി, പി. ശ്രീലത, താരാ. എസ്. നായർ, ആർ. വിജയൻ എന്നിവർ പങ്കെടുത്തു.