ചേരപ്പള്ളി: ഇറവൂർ സൗഭാഗ്യ കുടുംബശ്രീയുടെ 6-ാം വാർഷികം ആഘോഷിച്ചു. കുടുംബശ്രീ പ്രസിഡന്റ് മഞ്ജു അദ്ധ്യക്ഷയായി. ഇറവൂർ വാർഡ് മെമ്പർ ബി. നിർമ്മലൻ ഉദ്ഘാടനം ചെയ്തു. ഷീല വരവ് ചെലവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. എ.ഡി.എസ് ചെയർപേഴ്സൺ ജഗദമ്മ, വൈസ് ചെയർപേഴ്സൽ ഇറവൂർ തുളസി, പ്രഭാകുമാരി, അജിത, ഇന്ദിരാദേവി, രജനി, സുനിതകുമാരി എന്നിവർ പങ്കെടുത്തു.