ചേരപ്പള്ളി: ഇറവൂർ ശ്രീദുർഗാ കുടുംബശ്രീയുടെ വാർഷികം വാർഡ് മെമ്പർ ബി. നിർമ്മലൻ ഉദ്ഘാടനം ചെയ്‌തു. കുടുംബശ്രീ പ്രസിഡന്റ് മാലതി അദ്ധ്യക്ഷയായി. ഇറവൂർ എ.ഡി.എസ് പ്രസിഡന്റ് ജഗദമ്മ, വൈസ് ചെയർപേഴ്സൺ ഇറവൂർ തുളസി, സെക്രട്ടറി സന്ധ്യ, എ.ഡി.എസ് സെക്രട്ടറി ഷീല, സി.ഡി.എസ് അംഗം മോളി, പ്രഭാകുമാരി, ചിത്ര എന്നിവർ സംസാരിച്ചു.