വിതുര: നിർദ്ദിഷ്ട വെള്ളനാട്‌ ചെറ്റച്ചൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ ചായത്തെ വെയിറ്റിംഗ് ഷെഡിന് പകരം പുതിയ കാത്തിരിപ്പുകേന്ദ്രം അടിയന്തരമായി നിർമ്മിക്കണമെന്ന് ചായം റസിഡന്റ്സ് അസോസിയേഷൻ സമ്മേളനം ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. റസിഡന്റ്സ് പ്രസിഡന്റ് എസ്. സതീശചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. വിതുര രോഹിണി കൾച്ചറൽ വേദി ചെയർമാൻ പി. വിജയൻനായർ, പി. കേശവൻനായർ, എസ്. രാധാകൃഷ്‌ണൻ, പൂതംകുഴി ചന്ദ്രൻ, ശ്രീകുമാർ എന്നിവർ പങ്കെടുത്തു.