ചേരപ്പള്ളി: രാഷ്ട്രീയ ജനതാദൾ ജില്ലാ പ്രവർത്തകയോഗം നെടുമങ്ങാട് പി.ഡബ്ളിയു.ഡി റസ്റ്റ് ഹൗസിൽ നടന്നു. ഫാദർ ചേരപ്പള്ളി വിശ്വനാഥൻ യോഗം ഉദ്ഘാടനം ചെയ്തു. അരുവിക്കര തങ്കയ്യൻ നാടാർ, വിജയൻ, അഡ്വ. രാജൻ, എൽ.എൽ.ഒ ജില്ലാ പ്രസിഡന്റ് സി.എൽ. ശശി, വിമല എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി അഡ്വ. ചേരപ്പള്ളി വിശ്വനാഥൻ (പ്രസിഡന്റ്), ഫാദർ ധർമ്മരാജ്, സി. ക്രിസ്തുദാസ് (വൈസ് പ്രസിഡന്റുമാർ), അരുവിക്കര തങ്കയ്യൻ നാടാർ (ജനറൽ സെക്രട്ടറി), അഡ്വ. എൽ. രാജൻ (സെക്രട്ടറി), വിമല (മഹിളാ പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.