ചിറയിൻകീഴ്: പുരോഗമന കലാസാഹിത്യ സംഘം ശാർക്കര മേഖലാ സമ്മേളനം ഡി. സുചിത്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാർക്കര ഗവൺമെന്റ് യു.പി.എസിൽ നടന്ന ചടങ്ങിൽ ശാർക്കര മേഖലാ പ്രസിഡന്റ് രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സുധീന്ദ്രൻ ചെറുകോട് സ്വന്തം കവിത അവതരിപ്പിച്ചു. ഏരിയാ പ്രസിഡന്റ് അഡ്വ.യു. സലിംഷ, ജില്ലാ കമ്മറ്റി അംഗം സി. രവീന്ദ്രൻ, ജി. വ്യാസൻ, ടി. ടൈറ്റസ്, രാജശേഖരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സുനിൽകുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി രാധാകൃഷ്ണൻ നായർ (പ്രസിഡന്റ്), രാജശേഖരൻ, ടൈറ്റസ് (വൈസ് പ്രസിഡന്റുമാർ) ,​ സുനിൽകുമാർ (സെക്രട്ടറി), ബീജ, സുധീന്ദ്രൻ ചെറുകോട് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിര‌ഞ്ഞെടുത്തു.