തിരുവനന്തപുരം : ലോക മണ്ണ്ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന സോയിൽഫെസ്റ്റ്-2019ന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വി. എസ്.സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. 'സുരക്ഷിത ഭാവിക്കായി മണ്ണൊലിപ്പ് തടയാം' എന്നതാണ് ഈ വർഷത്തെ മുഖ്യ പ്രമേയം. തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിന്റെ മണ്ണ് ഭൂവിഭവ റിപ്പോർട്ട്, വയനാട് ജില്ലയിലെ വില്ലേജ് തല മണ്ണ് ഫലപുഷ്ടി ഭൂപടങ്ങൾ, വകുപ്പ് കഴിഞ്ഞ മൂന്നു വർഷം നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് എന്നിവയും യോഗത്തിൽ പ്രകാശനം ചെയ്യും . പരിപാടിയുടെ ഭാഗമായി പ്രദർശനം, സെമിനാർ, സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള പ്രശ്‌നോത്തരി എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട് .