വെള്ളറട: പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനവും കള്ളിക്കാട് ഗ്രാമപഞ്ചായത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ബ്ളോക്കിലെ എട്ട് പഞ്ചായത്തുകളാണ് മത്സരത്തിൽ പങ്കെടുത്തത്. കൂടുതൽ പോയിന്റുകൾ നേടിയ പഞ്ചായത്തിനുള്ള നിള ക്ളബിന്റെ ക്യാഷ് അവാർഡും ഒറ്റശേഖരമംഗലത്തിനു ലഭിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന യോഗത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബി.ഡിഒ കെ. സുരേഷ് കുമാർ, ബ്ളോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാറാണി, കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുൺ തുടങ്ങിയവർ സംസാരിച്ചു.