kerala-university-

ടൈംടേബിൾ

10 ന് ആരംഭിക്കുന്ന ബി.ആർക്ക് നാലാം സെമസ്റ്റർ, 11 ന് ആരംഭിക്കുന്ന ബി.ആർക്ക് അഞ്ചാം സെമസ്റ്റർ സപ്ലിമെന്ററി (2013 സ്‌കീം) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.


സെഷണൽ ഇംപ്രൂവ്‌മെന്റ്

ബി.ടെക് സപ്ലിമെന്ററി പരീക്ഷകളിൽ 40 മാർക്കോ അതിലധികമോ ലഭിച്ച 2013 സ്‌കീമിലെ (2013 അഡ്മിഷൻ വിദ്യാർത്ഥികൾക്ക് മാത്രം) അവരുടെ സെഷണൽ മാർക്ക് ഇംപ്രൂവ് ചെയ്യുന്നതിനുളള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.


പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി.കോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (138) (2013 അഡ്മിഷന് മുൻപ് മേഴ്സിചാൻസ് - 2010 & 2011 അഡ്മിഷൻ, സപ്ലിമെന്ററി - 2012 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി (റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓൺലൈനായി 13 നകം അപേക്ഷ സമർപ്പിക്കണം.


പരീക്ഷാഫീസ്

ജനുവരി 23 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ എൽ.എൽ.ബി/ബി.കോം എൽ.എൽ.ബി/ബി.ബി.എ എൽ.എൽ.ബി പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ 12 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.


പ്രബന്ധങ്ങൾ ക്ഷണിച്ചു

യൂണിവേഴ്സിറ്റി റിസർച്ച് സ്റ്റുഡന്റ്സ് യൂണിയൻ ഐ.ക്യു.എ.സിയുമായി സഹകരിച്ച് നടത്തുന്ന മൂന്ന് ദിവസത്തെ ദേശീയ സെമിനാറിനായി ഗവേഷകരിൽ നിന്ന് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. ഡിസംബർ 19, 20, 21 ദിവസങ്ങളിൽ ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഭാഷ - കല വിഷയങ്ങളിലായി നടത്തുന്ന സെമിനാറിൽ നിന്നുളള പ്രബന്ധങ്ങൾ ഐ.എസ്.ബി.എൻ നമ്പറോട് കൂടി പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: researchstudentsunionku@gmail.com