diabatic

മുരുക്കുംപുഴ : മുരുക്കുംപുഴ ലയൺസ് ക്ളബിന്റെ പ്രവർത്തനങ്ങൾ മാതൃകാപരവും ജനനന്മയെ ലക്ഷ്യമാക്കിയുള്ളതുമാണെന്ന് മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു അഭിപ്രായപ്പെട്ടു. മുരുക്കുംപുഴ ലയൺസ് ക്ളബും മംഗലപുരം പഞ്ചായത്തും തോന്നയ്ക്കൽ സ്നേഹതീരം റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെയും കേരള സുരക്ഷമിഷന്റെയും സഹകരണത്തോടെ തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തിയ സൗജന്യ ജീവിത ശൈലി രോഗനിർണയ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വേങ്ങോട് മധു. മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റ് ലയൺ എ.കെ. ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി.

പഞ്ചായത്ത് അംഗം സുധീഷ് ലാൽ, റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.എം. സാലി, ലയൺ ജാദു, ലയൺ പ്രൊഫ. ബഷീർ, ലയൺ കെ. എസ്.എ റഷീദ്, ലയൺ അബ്ദുൽ വാഹീദ്, ലയൺ മോഹൻദാസ്, ലയൺ ജയാജാദു, അജിത മോഹൻദാസ് എന്നിവർ സംസാരിച്ചു.