വെള്ളറട: സി.പി.എം ഏരിയാ സെക്രട്ടറിയും പനച്ചമൂട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന എൻ. അഭിമന്യുവിന്റെ ഒന്നാം ചരമവാർഷിക ദിനാചരണം സി.പി.എം വെള്ളറട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. രാവിലെ 9ന് നെല്ലിശേരിയിലെ അന്ത്യവിശ്രമ സ്ഥലത്ത് റീത്ത് സമർപ്പണവും പുഷ്‌പാർച്ചനയും നടന്നു. തുടർന്ന് ആറാട്ടുകുഴി ജംഗ്ഷനിൽ ചേർന്ന അനുസ്‌മരണ സമ്മേളനം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്‌തു. സി.പി.എം ഏരിയ സെക്രട്ടറിമാരായ ഡി.കെ. ശശി, സ്റ്റീഫൻ, ലോക്കൽ കമ്മിറ്റി അംഗം ടി.എൽ. രാജ്, എസ്. നീലകണ്ഠൻ, വി. സനാതനൻ തുടങ്ങിയവർ സംസാരിച്ചു.