photo

നെടുമങ്ങാട് : നഗരസഭയിലെ പൂവത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മാണം പൂർത്തീകരിച്ച നാല് ക്ലാസ് മുറികളോട് കൂടിയ ഇരുനില മന്ദിരത്തിന്റെ ഉദ്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.പാലോട് രവിയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 40 ലക്ഷം രൂപയും നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപയും വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.സി.ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പാലോട് രവി,ലേഖാ വിക്രമൻ,ടി.ആർ സുരേഷ്,പി.ഹരികേശൻനായർ,ആർ.മധു,കെ.ഗീതാകുമാരി, എസ്.റഹിയാനത്ത് ബീവി,അഡ്വ.ആർ.ജയദേവൻ,പൂവത്തൂർ ജയൻ,ടി.അർജുനൻ,സുമയ്യ മനോജ്,എം.എസ് ബിനു,എസ്.രവീന്ദ്രൻ, ലളിതാംബിക,നഗരസഭ സെക്രട്ടറി എസ്.നാരായണൻ,പി.ടി.എ വൈസ് പ്രസിഡന്റ് ബി.ബി സുരേഷ്,എസ്.എം.സി ചെയർമാൻ ആർ.വിജയൻ,മാതൃസംഗം പ്രസിഡന്റ് വി.പി രാജി,പ്രിൻസിപ്പൽ ബി.ഹരികുമാർ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥി പ്രതിഭകളായ എസ്.ബി ശ്രീധർ,സോനാ ജയൻ,എം.ബി മകരന്ദ്കൃഷ്ണ എന്നിവർക്ക് മന്ത്രി ഉപഹാരം സമ്മാനിച്ചു.നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സ്വാഗതവും പി.ടി.എ പ്രസിഡന്റ് എസ്.എസ് ബിജു നന്ദിയും പറഞ്ഞു.നഗരസഭയിലെ ആദ്യ ആസ്ബസ്റ്റോസ് മേൽക്കൂര രഹിത ക്ലാസ് മുറികളുള്ള വിദ്യാലയമായി മാറുകയാണ് പൂവത്തൂർ ഗവ.എച്ച്.എസ്.എസ്.