നെടുമങ്ങാട്: അരുവിക്കര വെള്ളൂർക്കോണം ഗവ. എൽ.പി സ്‌കൂളിൽ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി വിദ്യാർത്ഥികളുടെ കലോത്സവം നടത്തി. എസ്.എം.സി ചെയർമാൻ വിനുകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ. സുധീർ അദ്ധ്യക്ഷനായി. പൂർവ വിദ്യാർത്ഥി സജാദിനെ ആദരിച്ചു. പ്രഥമാദ്ധ്യാപിക ഗിരിജകുമാരി, എസ്.എം.സി അംഗങ്ങളായ ഗണപതി പോറ്റി, ശ്രീജമോൾ എന്നിവർ സംസാരിച്ചു.