kgou

പാറശാല: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ (കെ.ജി.ഒ.യു) നെയ്യാറ്റിൻകര ബ്രാഞ്ച് സമ്മേളനം എം. വിൻസെന്റ് എം.എൽ.എ ഉദ്ഘടാനം ചെയ്തു. ഈ സർക്കാർ അധികാരത്തിൽ വന്നത് മുതൽ സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ തട്ടിയെടുത്തും ക്ഷാമബത്ത കുടിശിഖ വരുത്തിയും, ശമ്പള പരിഷ്കരണം അനിശ്ചിതത്വത്തിലാക്കിയും, ഇൻഷുറൻസ് അട്ടിമറിച്ചും എല്ലാ അവകാശങ്ങളും പരോക്ഷമായി കവർന്നെടുക്കുകയാണെന്ന് എം.എൽ.എ പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് എസ്.ഒ. ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം കെ.ജി.ഒ.യുസംസ്ഥാന പ്രസിഡന്റ് കെ. വിമലൻ ഉദ്‌ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി ഷെറിൻ ഐ.എൽ (പ്രസിഡന്റ്), സുനിൽ കുമാർ. കെ (സെക്രട്ടറി), മാരായമുട്ടം ജോണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.