തിരുവനന്തപുരം: ബാലാവകാശ കമ്മിഷൻ ചെയർമാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മിഷൻ ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച് നടത്തി.മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷിന്റെ നേതൃത്വത്തിലാണ് ബേക്കറി ജംഗ്ഷന് സമീപത്തെ ഓഫീസിലേക്ക് പ്രവർത്തകർ മാർച്ച് നടത്തിയത്. ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവർത്തകർ കമ്മിഷൻ ചെയർമാൻ പി.സുരേഷിനെ ഉപരോധിക്കാൻ ശ്രമിച്ചെങ്കിലും ചെയർമാൻ ഓഫീസിൽ ഇല്ലായിരുന്നു. തുടർന്ന് ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസെത്തി നീക്കം ചെയ്തു. നേതാക്കളായ വാഹീദ, ഡോ.ആരിഫ സൈനുദ്ദീൻ, ശ്രീകുമാരി രാമചന്ദ്രൻ, ശാന്താകുമാരി, ശ്രീദേവി, ആർ.ലക്ഷ്മി, അനിത, സുനിത, ബിന്ദു ചന്ദ്രൻ, ജയശ്രീ, ഗീതാചന്ദ്രൻ, ദീപാ അനിൽ തുടങ്ങിയവർ നേതൃത്വം നൽകി. മാർച്ചിനെ വി.എസ്. ശിവകുമാർ എം.എൽ.എ അഭിസംബോധന ചെയ്തു.