തിരുവനന്തപുരം: കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് നടയിൽ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം നാലാം ദിവസത്തിലേക്ക്. ഇന്നലെ മൂന്നാം ദിവസത്തെ സമരം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാസെക്രട്ടറി വി.അമ്പിളി ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.ഇ.എ ജനറൽ സെക്രട്ടറി സി.കെ.ഹരികൃഷ്ണൻ,​ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ജയമോഹനകുമാർ,​ മുനിസിപ്പൽ വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വിജയകുമാർ,​ വാട്ടർ അതോറിട്ടി എംപ്ളോയീസ് യൂണിയൻ ജില്ലാസെക്രട്ടറി ഒ.ആർ.ഷാജി,​ കേരള കോ ഓപ്പറേറ്റീവ് എംപ്ളോയീസ് യൂണിയൻ ജില്ലാസെക്രട്ടറി വിജയകുമാർ,​ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ സജു തുടങ്ങിയവർ സംസാരിച്ചു