ഐ.സി.സി ടെസ്റ്റ് ബാറ്റ്സ്‌മാൻ
റാങ്കിംഗിൽ സ്റ്റീവൻ സ്മിത്തിനെ മറികടന്ന് വിരാട്
കൊഹ്‌ലി ഒന്നാംസ്ഥാനത്ത്
ബംഗ്ളാദേശിനെതിരായ ഡേ ആൻഡ് നൈറ്റ് ടെസ്റ്റിൽ നേടിയ തകർപ്പൻ സെഞ്ച്വറി (136)യാണ് കൊഹ്‌ലിയെ ഒന്നാംസ്ഥാനം വീണ്ടെടുക്കാൻ സഹായിച്ചത്. പന്തുരയ്ക്കൽ വിവാദത്തിലെ വിലക്കിനുശേഷം ആഷസിലൂടെ ഗംഭീര മടങ്ങിവരവ് നടത്തിയാണ് സ്മിത്ത് കൊഹ്‌ലിയിൽ നിന്ന് ഒന്നാംറാങ്ക് സ്വന്തമാക്കിയിരുന്നത്. പക്ഷേ പാകിസ്ഥാനെതിരായ അഡ്ലെയ്ഡ് ടെസ്റ്റിൽ സ്മിത്തിന് 36 റൺസ് മാത്രമേ നേടാനായുള്ളു എന്നത് റാങ്കിംഗിൽ ഇടിവ് വരുത്തി.
931 റാങ്കിംഗ് പോയിന്റുകളാണ് അഡ്‌ലെയ്ഡ് ടെസ്റ്റിന് മുമ്പ് സ്മിത്തിന് ഉണ്ടായിരുന്നത്.
928 പോയിന്റ് കൊഹ്‌ലിക്കും അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷം സ്മിത്തിന് അഞ്ചുപോയിന്റ് നഷ്ടം സംഭവിച്ചു.
923
പോയിന്റാണ് ഇപ്പോൾ സ്മിത്തിന്.
4
ഇന്ത്യൻ ബാറ്റ്‌സ്‌മാൻ ചേതേശ്വർ പുജാര നാലാംറാങ്കിൽ തുടരുകയാണ്.
6
അജിങ്ക്യ രഹാനെ ഒരു പടവ് ഇറങ്ങി ആറാമതായി.
5
ബൗളർമാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ജസ്‌പ്രീത് ബുംറയാണ് ഇന്ത്യക്കാരിൽ മുന്നിൽ.
9
സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഒൻപതാം സ്ഥാനത്തുണ്ട്.
10
ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ബൗളർമാരുടെ പട്ടികയിൽ ടോപ്ടെന്നിൽ ഇടംപിടിച്ചു.
ആസ്ട്രേലിയൻ പേസർ പാറ്റ് കുമ്മിൻസാണ് ബൗളർമാരുടെ പട്ടികയിൽ ഒന്നാമത്.