ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഇലക്ട്രിക്ക് പോസ്റ്റിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി. ബുധനാഴ്ച വൈകിട്ട് ആറര മണിയോടെയാണ് ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ ഇലക്ട്രിക് പോസ്റ്റിൽ തീ പിടിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്‌സ് അധികൃതർ സ്ഥലത്തെത്തി തീ അണച്ചു.