പാറശാല: തൊഴിൽ രഹിത വേതനം ബാങ്ക് അക്കൗണ്ട് വഴി ലഭിക്കുന്നതിനായി കുളത്തൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും വേതനം ലഭിക്കുന്ന എല്ലാ ഗുണഭോക്താക്കളും ആധാർ ലിങ്ക് ചെയ്‌തിട്ടുള്ള പാസ്ബുക്ക്, റേഷൻ കാർഡ്, ആധാർ കാർഡ്, ടി.സി, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ്, എസ്.എസ്.എൽ.സി എന്നിവയുടെ അസൽ, പകർപ്പ് എന്നിവ സഹിതം 9 ,​10 തീയതികളിൽ ഉച്ചക്ക് 2 മുതൽ 4 വരെ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തി രേഖകൾ പരിശോധനക്ക് ഹാജരാക്കണം. ഹാജരാകാത്തവരുടെ വേതനം തുടർന്ന് ലഭിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു.