കള്ളിക്കാട്: കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നിർമ്മിച്ച നെയ്യാർഡാം സാംസ്കാരിക നിലയം നാളെ വൈകിട്ട് 3ന് നെയ്യാർഡാം ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ. അജിത യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. എം.സി.സി കെട്ടിടത്തിന്റെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽഎ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, ജില്ലാ പഞ്ചായത്തംഗം അൻസജിതാറസൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശ്യാംലാൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.