തിരുവനന്തപുരം: ലയൺസ് ക്ളബ്സ് ഡിസ്ട്രിക്ട് 318എയിൽ ഉൾപ്പെട്ട റീജിയൺ 4ന്റെ ആഭിമുഖ്യത്തിൽ ധനുസ് എന്ന പേരിൽ ഭിന്നശേഷിക്കാരായവർക്കും അവരുടെ രക്ഷാകർത്താക്കൾക്കും അദ്ധ്യാപകർക്കുമായി നിലവിലുള്ള നിയമപരമായ സംരക്ഷണങ്ങളെയും അവകാശങ്ങളെയും കുറിച്ച് ബോധവത്കരണ ക്ളാസുകൾ നടത്തുന്നു. 15ന് രാവിലെ 9.30ന് കഴക്കൂട്ടം മാജിക് പ്ളാനറ്റിൽ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും. ഭിന്നശേഷിക്കാർക്കായി 2016ൽ നിലവിൽ വന്ന നിയമങ്ങളെയും അതിലൂടെ ലഭ്യമാകുന്ന അവകാശാനുകൂല്യങ്ങളെയും കുറിച്ച് രാവിലെ 10 മുതൽ നടക്കുന്ന ക്ലാസിന് കമ്മിഷൻ ഫോർ പേഴ്സൺസ് വിത്ത് ഡിസെബിലിറ്റി കമ്മിഷണർ ഡോ. ഹരികുമാർ. ജി ക്ലാസിന് നേതൃത്വം നൽകും. പങ്കെടുക്കുന്ന ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷാകർത്താക്കൾക്കും അദ്ധ്യാപകർക്കും ഉച്ചഭക്ഷണവും ഉണ്ടായിരിക്കും. ഫോൺ: 9446447722, 9447464667.