കാട്ടാക്കട: കാട്ടാക്കട 110 കെ.വി സബ്സ്റ്റേഷന്റെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 8ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ കാട്ടാക്കട ടൗൺ, ഒറ്റശേഖരമംഗലം, പൂവച്ചൽ, പോങ്ങുംമൂട്, മാറനല്ലൂർ, മലയിൻകീഴ്, ഡാം, കാളിപ്പാറ എന്നീ പ്രദേശങ്ങളിൽ പൂർണമായോ ഭാഗികമായോ വൈദ്യുതി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.