ksta

കുറ്റിച്ചൽ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കുറ്റിച്ചലിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സദസ് കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ.ജില്ലാ ജോയിന്റ് സെക്രട്ടറി വിദ്യാവിനോദ്, ജില്ലാ കമ്മിറ്റിയംഗം പി. വിവേകാനന്ദൻ, ഉപജില്ല പ്രസി.ജി. രാജൻ,​ കുറ്റിച്ചൽ ബ്രാഞ്ച് സെക്രട്ടറി എം.ആർ. രതീഷ് കുമാർ എന്നിവർ സംസാരിച്ചു.