jntbgri

പാലോട്: ദേശീയ ശാസ്ത്ര കോൺഗ്രസ്സിൽ പങ്കെടുക്കേണ്ട കുട്ടികളുടെ സമ്മേളനത്തിന് പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടകനായ യോഗത്തിന് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഡോ. കെ.വി.സുധീർ അദ്ധ്യക്ഷനായി. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, ഡയറക്ടർ ഡോ. പ്രകാശ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. 150 തിലധികം കുട്ടികൾ ശാസ്ത്ര കോൺഗ്രസ്സിൽ പങ്കെടുക്കുന്നു.