
കിളിമാനൂർ: കാർഷിക മേഖലയിൽ രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ ഉല്പാദന നിരക്കാണ് ഇപ്പോഴുള്ളതെന്ന് അഖിലേന്ത്യ കിസാൻ സഭ വൈസ് പ്രസിഡന്റും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു. കർഷക സംഘം ജില്ലാ സമ്മേളന സമാപന സമ്മേളനം കിളിമാനൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ കർഷകസംഘം ജില്ലാ പ്രസിഡന്റ് പത്മകുമാർ അദ്ധ്യക്ഷനായി. അഖിലേന്ത്യ കിസാൻ സഭ അംഗം പ്രീജ, കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർ, എം.എൽ.എമാരായ ബി. സത്യൻ, ഐ.ബി. സതീഷ്, വി. ജോയ്, ടി.കെ. മുരളി, മടവൂർ അനിൽ എന്നിവർ പങ്കെടുത്തു.