തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് മുഖേന കലാകാര പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കത്തവർ ജനുവരി 31ന് മുൻപ് ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, കോട്ടയ്ക്കകം, തെക്കേ തെരുവ്, ഫോർട്ട് പി.ഒ, തിരുവനന്തപുരം 23 വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോൺ: 0471-2478193.