പാലോട് : പെരിങ്ങമ്മല തണൽ മിഷൻ ഫോർ ചാരിറ്റിയും നെയ്യാറ്റിൻ കര നിംസ് ഫൗണ്ടേഷനും സംയുക്തമായി പരിസ്ഥിതി ശാസത്രജ്ഞനും അദ്ധ്യാപകനും ആയ ഡോ. കമറുദ്ദീന്റെ ഓർമ്മയ്ക്കായി സംഘടി പ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ പെരിങ്ങമ്മല ഷാ ഓഡിറ്റോറിയത്തിൽ നടക്കും. കാർഡിയോളജി, ഗ്യാസ്ട്രോ എൽട്രോളജി, നേത്ര വിഭാഗം, കുട്ടികളുടെ വിഭാഗം തുടങ്ങിയവയിൽ വിദഗ്ദ്ധരായ ഡോക്ടർ മാരുടെ സേവനം സൗജന്യമായി ലഭിക്കും.