building

കിളിമാനൂർ:എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ട് കോടി ചെലവഴിച്ച് പള്ളിക്കൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം വി.ജോയ് എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് അദ്ധ്യക്ഷത വഹിച്ചു.പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി സ്വാഗതം പറഞ്ഞു..സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ശാലിനി, ടി.ബേബി സുധ,പി.ആർ.രാജീവ്,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീന,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അബു ത്താലിബ്, നാസർ ഖാൻ,പുഷ്പലത ,വാർഡംഗം ഷീജ,മെഡിക്കൽ ഓഫീസർ ജയറാം ദാസ് എന്നിവർ പങ്കെടുത്തു.